ഇത് ഒരു യാത്ര യാണ് ...മലപ്പുറം നവോദയ വിദ്യാലയത്തിലുടെ ഒരു യാത്ര.....
നവോദയ വിദ്യാലയം....പഴയ കാല ഗുരുകുല പഠനം പോലെ അഞ്ഞുറോളം വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്ന ഒരു വിദ്യാലയം.....
ആദ്യകാലത്ത് നരകമെന്നു തോന്നുമെന്കിലും ....സ്വര്‍ഗമാണ് എന്ന തിരിച്ചറിവ് അവിടെ നിന്നും യാത്ര പറയുന്നതിന് മുന്‍പ് ഉണ്ടാകാറുണ്ട് എന്നത് യഥാര്‍ത്ഥ്യം....
വിദ്യാലയത്തിലേക്ക് പ്രവേശികുമ്പോള്‍ കാണുന്ന ആദ്യ കാഴ്ച...ഈ പ്രതിമ മലപ്പുറം നവോദയ യുടെ ബ്രാന്‍ഡ് ഐക്കണ്‍ ആയി മാറിയിരിക്കുന്നു.......
academic block- ഏഴു വര്‍ഷം പുസ്തകങ്ങളുമായി യുദ്ധം നടത്തിയത് ഇവിടെ വെച്ചാണ്....
academic blok-ലെ വരാന്ത...ഒരുപാടു കഥകള്‍ പറയാനുണ്ടാകും ഈ ചുമരുകള്‍ക്....സ്നേഹത്തിന്റെ...കലഹത്തിന്റെ...പ്രണയത്തിന്റെ....അങ്ങനെ ഒരുപാട് ......